വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം ഏറ്റ സംഭവം.

വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം ഏറ്റ സംഭവം.

വിദ്യാർത്ഥിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്.
Advertisements
Advertisements

തൃശൂർ ചീയാരത്ത് വൈകീട്ട് നാലു മണിക്കാണ് സംഭവം. തൃശൂർ ചേതന ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയായ അമൽ സഹപാഠിക്കൊപ്പം ബൈക്കിൽ പോവുകയായിരുന്നു .

Advertisements

ഇടയ്ക്ക് ബൈക്കിൻ്റെ മുൻവശം ഉയർത്തി അഭ്യാസ പ്രകടനം നടത്തിയപ്പോൾ

Advertisements
പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ  തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നാട്ടുകാരും അമലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ കേസെടുത്തു.
അമൽ മർദ്ദിച്ചെന്ന ഡേവിസിൻ്റെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്ന് ഒല്ലൂർ പൊലീസ് പറഞ്ഞു.
See also  കക്കുകളി 
നാടകത്തിനെതിരെ കലക്ടറേറ്റ്‌ മാർച്ച്‌
Breaking News Crime Malayalam Thrissur News