ചേര്‍പ്പ്: ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ നാല് പ്രതികലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. ചേര്‍പ്പ് സ്വദേശികളായ കൊടക്കാട്ടില്‍ അരുണ്‍, ചിറക്കല്‍ അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ നാല് മണിയോടെ തൃശൂരില്‍ എത്തിക്കുമെന്നാണ് സൂചന. സ്വകാര്യ ബസിലെ ഡ്രൈവറായ കോട്ടം മമ്മസ്രായിത്ത് സഹാര്‍ ആണ് കൊല്ലപ്പെട്ടത്.
ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ഫെബ്രുവരി 18ന് ആണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ സഹാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹാറിന്റെ വാരിയെല്ല് ഒടിഞ്ഞു. നട്ടെല്ലിന് പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരീകാവയവങ്ങളും തകര്‍ന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് സഹാര്‍ മരണപ്പെട്ടത്.
സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, വനിത സുഹൃത്തിനെ കാണാനെത്തിയ പ്രതികള്‍ സഹാറിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ചെകിട്ടത്തടിച്ച് കൊണ്ടാണ് മര്‍ദ്ദനം തുടങ്ങിയത്. ശേഷം വീട്ടിലെത്തിയ സഹാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശരിലെ ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കെസെടുത്തു. ആക്രമണത്തിന് നേതൃത്വം നല്‍കിയ കോട്ടം നെല്ലിപ്പറമ്പില്‍ രാഹുല്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ് അറിയിച്ചിരുന്നു. സഹാറിന്റെ പരിചയക്കാരനാണ് രാഹുല്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന്റെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സഹാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.