തൃശൂര്‍ ഇനി വെറെ ലെവലാകും; റെയില്‍വെ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍, പുതിയ പദ്ധതി

തൃശൂര്‍ ഇനി വെറെ ലെവലാകും; റെയില്‍വെ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍, പുതിയ പദ്ധതി

Advertisements
Advertisements

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ വികസനത്തിന് 300 കോടി രൂപയുടെ പദ്ധതി. പദ്ധതിയുടെ തുക അനുവദിച്ചു. വിമാനത്താവളത്തിന് സമാനമായി റെയില്‍വെ സ്റ്റേഷന്‍ വികസിപ്പിക്കാനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനും വികസിപ്പിക്കും. ഇതിനായി പത്ത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതി രേഖ ലഭിക്കുന്ന മുഖയ്ക്ക് നിര്‍മ്മാണ കരാര്‍ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വെയുടെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് അറിയിച്ചു.

Advertisements

ചെയര്‍മാന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘം റെയില്‍വെ സ്റ്റേഷനില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. 2025 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തൃശൂരിന്റെ വികസന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം ദക്ഷിണ റെയില്‍വെ ഉപദേശക സമിതി അംഗം എം ഗിരീശന്‍, റെയില്‍വെ പാസഞ്ചര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ ചെയര്‍മാന് കൈമാറി.

Advertisements

തൃശൂരിന്റെ സാംസ്‌കാരിക പാരമ്പര്യവും തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് വികസന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് വിശ്രമ സങ്കേതം എന്നിവ ഉള്‍പ്പെടെ വിശാല സൗകര്യങ്ങള്‍ ആയിരിക്കും റെയില്‍വെ സ്റ്റേഷനില്‍ ഒരുക്കുകയെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി അധ്യക്ഷന്‍ പി കെ. കൃഷ്ണദാസ് അറിയിച്ചു.

Advertisements

പദ്ധതിയുടെ അവലോകനത്തിനായി 12 അംഗ പാസഞ്ചേഴ്‌സ് അമിനിറ്റീസ്‌സ് കമ്മിറ്റി തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. എറണാകുളം, കൊല്ലം റെയില്‍വെ സ്റ്റേഷനുകളില്‍ ആധുനികവത്കരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ 52 റെയില്‍വെ സ്റ്റേഷനുകളാണ് വിമാനത്താവള നിലവാരത്തില്‍ ഉയര്‍ത്തുക. പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റെയില്‍വെ സ്റ്റേഷന്‍ വികസിപ്പിക്കുന്നതോടെ തൃശൂരിന്റെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

See also  93-ാം വയസില്‍ പത്മശ്രീ നേടി ഉണ്ണി ഗുരുക്കൾ.
Blog Thrissur News