സ്കൂൾ വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചു.പോക്സോ കേസിൽ 2 പേർ അറസ്റ്റിൽ
സ്കൂളിലേക്ക് പോകുകയായിരു്നന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയി പീഢനം നടത്തിയ കേസിൽ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോൾ തൃക്കുമാരക്കുടം അമ്പാടി വീട്ടിൽ രാഹുൽ (20), കൂർക്കഞ്ചേരി വടൂക്കര ചേലൂക്കാരൻ വീട്ടിൽ ആഷിക്ക് (20) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
26.2.2022 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയെ രാവിലെ വീട്ടിൽ നിന്നും അച്ഛൻ സ്കൂളിനു മുൻവശം ഇറക്കി വിട്ടിരുന്നു. അവിടെ കാറുമായി കാത്തു നിന്ന യുവാക്കൾ ആദ്യം ഈ വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ടു പോകുകയും, പിന്നീട് തൃശ്ശൂർ കോട്ടപ്പുറത്ത് നിന്നും മറ്റൊരു വിദ്യാർത്ഥിനിയെയും അതേ കാറിൽ കയറ്റി പോകുന്നതിനിടയിൽ അയ്യന്തോൾ തൃക്കുമാരക്കുടം ഭാഗത്തു വച്ച് പോലീസ് പിടിയിലാകുകയായിരുന്നു. സ്ഥിരമായി ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ സ്കൂളിന് മുൻ വശത്തു നിന്നും കാറിൽ കയറ്റി കൊണ്ടുപോകുന്നുണ്ടെന്നുള്ള രഹസ്യ വിവരമാണ് പോലീസ് നിരീക്ഷണം ശക്തമാക്കി പ്രതികളെ പിടികൂടാൻ സഹായകരമാക്കിയത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയതിൽ നിന്നും ഒന്നാം പ്രതി രാഹുലിന്റെ വീട്ടിൽ വച്ച് കുട്ടികൾ പലപ്പോഴും ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി വെളിവായി.
തൃശ്ശൂർ എ.സി.പി. വി. കെ രാജുവിന്റെ നിർദ്ദേശപ്രകാരം നെടുപുഴ എസ്.എച്ച്. ഒ ടി.ജി ദിലീപ്, സബ്ബ് ഇൻസ്പെക്ടർ അനുദാസ്.കെ,ഗ്രേഡ് എസ്.ഐ. മാരായ അനിൽ, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .