മനോരോഗ ചികിത്സക്കായി നൽകുന്ന ഗുളികകളും മാരക മയക്കുമരുന്നുമായികളുമായി രണ്ടുപേർ പിടിയിൽ.
മാരക മയക്കുമരുന്നായ MDMA യും മനോരോഗികളുടെ ചികിത്സക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന നൈറ്റോട്രേസേപാം ഗുളികകളുമായി രണ്ടുപേർ പിടിയിലായി. വൻ തുക ഈടാക്കി, വിദ്യാർത്ഥികൾക്ക് വിൽപന നടത്താനായി കാറിൽ കൊണ്ടുവരുമ്പോഴാണ് ഇവർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്.
ചാവക്കാട് മണത്തല തെരുവത്ത് പീടിയേക്കൽ വീട്ടിൽ അൻഷാസ് (40), ചൂണ്ടൽ പെലക്കാട്ടുപയ്യൂർ അമ്പലത്തുവീട്ടിൽ ഹാഷിം (20) എന്നിവരെയാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും, കുന്നംകുളം പോലീസും ചേർന്ന് കാണിപ്പയ്യൂരിൽനിന്നും അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 200 എണ്ണം നിട്രോസേപാം ( Nitrozepam) ഗുളികകളും 3 ഗ്രാം MDMA യും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ പരിധിയിൽ വരുന്ന വേദനസംഹാരിയായ ഗുളികകളാണ് നിട്രോസേപാം ( Nitrozepam) . ഒരെണ്ണത്തിന് 200 രൂപ ഈടാക്കിയാണ് ഇവർ ഇത് വിദ്യാർത്ഥികളിൾക്ക് വിൽപ്പന നടത്തിയിരുന്നത്. ഡോക്ടർ മാരുടെ പേരിൽ വ്യാജമായി നിർമ്മിക്കുന്ന ലെറ്റർപാഡുകളും മെഡിക്കൽ കുറിപ്പടികളും ഉപയോഗിച്ച് വിവിധ മെഡിക്കൽ ഷോപ്പുകളിൽ നിന്നുമായാണ് ഇത്രയും ഗുളികകൾ ഇവർ സംഘടിപ്പിച്ചത് എന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്നു വിപണിയിൽ “വട്ടു ഗുളികകൾ” എന്ന അപരനാമത്തിലാണ് ഇത്തരം ഗുളികകൾ അറിയപ്പെടുന്നത്. ഇത്തരം ഗുളികകൾ ദുരുപയോഗം ചെയ്യാതിരിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് ഇത് മെഡിക്കൽ ഷോപ്പുകളിൽ നിന്നും വിൽപ്പന നടത്തുവാൻ ധാരാളം നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുവേണ്ടി പ്രത്യേകം രജിസ്റ്ററുകൾ സൂക്ഷിക്കണമെന്നും, മരുന്ന് നിർദ്ദേശിക്കുന്ന ഡോക്ടറുടെ പേര്, വിലാസം, രോഗിയുടെ പേര്, വാങ്ങുവാൻ വരുന്ന ആളുടെ വിലാസം തെളിയിക്കുന്ന രേഖ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി മാത്രമേ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തുവാൻ പാടുകയുള്ളൂ. ഗുളികകൾ ചുരുക്കം ചില മെഡിക്കൽ സ്റ്റോറുകളിൽ മാത്രമാണ് സൂക്ഷിക്കാറുള്ളത്.
രോഗാവസ്ഥയില്ലാത്ത ആളുകൾ ഇത് ഉപയോഗിക്കുമ്പോൾ മദ്യത്തിനേക്കാളും കഞ്ചാവിനെക്കാളും ലഹരി അനുഭവപ്പെടുകയും, അക്രമവാസനകൾ പ്രകടിപ്പിക്കുകയും ചെയ്യും. പ്രതികൾ മൊബൈൽ നമ്പർ ഉപയോഗിച്ച് ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന രീതിയാണ് ചെയ്തുവന്നിരുന്നത്. മാരക മയക്കുമരുന്നായ MDMA ആവശ്യക്കാരായ നിരവധി വിദ്യാർത്ഥികൾക്ക് ഫോൺ വിളിച്ചാൽ സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതാണ് ഇവരുടെ രീതി.
പിടിയിലായ പ്രതികൾ ഇതിനു മുമ്പും വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്. അൻഷാർ എന്നയാൾ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ഖത്തറിലും,. കൂടാതെ എറണാകുളം, പാലക്കാട് ജില്ലകളിലും കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്.
പ്രതികളെ പിടികൂടിയ സംഘാംഗങ്ങൾ: അറസ്റ്റ് ചെയ്ത സംഘത്തിൽ കുന്നംകുളം എസ് എച്ച് ഒ VC സൂരജ്, SI മാരായ PS മണികണ്ഠൻ, SA സക്കീർ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സംഘത്തിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ NG സുവ്രത കുമാർ, P രാകേഷ്, K ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ TV ജീവൻ, MS ലികേഷ്, K ആശിഷ്, S ശരത്, S സുജിത്, CB സന്ദീപ്, KS ഓമന എന്നിവരുമുണ്ടായിരുന്നു.