ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹര്‍ത്താൽ

Kerala Thrissur Top News

തൃശൂര്‍: ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഗുരുവായൂര്‍ നിയമസഭാ മണ്ഡല പരിധിയിലാണ് നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നൗഷാദ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിന് എതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തില്‍ അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.

READ  ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം;രണ്ട് മണ്ഡലം പിടിച്ചെടുത്തു; അരൂരില്‍ അട്ടിമറിയുമായി യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാൻ