ഗുരുവായൂര്‍: ഗുരുവായൂരില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെയില്‍ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യില്‍ തൂക്കിയെടുത്ത് എറിഞ്ഞു. പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹ പാര്‍ട്ടിയുടെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ഗുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
ശീവേലി കഴിഞ്ഞ് ആനയംെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ നവദമ്പതികള്‍ ഷൂട്ടിംഗിനായി ആനയുടെ മുന്നില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആനയുടെ സമീപത്തു കൂടെ വരനും വധുവും നടന്നുപോകുന്നുണ്ട്. ഇത് ഫോട്ടോഗ്രാഫര്‍ ചിത്രീകരിക്കുന്നതിനിടെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലില്‍ പൊക്കിയെടുത്ത് തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്തു.
എന്നാല്‍ ആന പിടിച്ചത് രാധാകൃഷ്ണന്റെ തുണിയിലായതിനാലാണ് പാപ്പാന്‍ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വളരെ അത്ഭുതകരമായാണ് പാപ്പാന്‍ രക്ഷപ്പെട്ടത്. ഈ സമയത്ത് ആനയുടെ മുകളില്‍ മറ്റൊരു പാപ്പാനുണ്ടായിരുന്നു. പെട്ടെന്ന് ആന ശാന്തനായതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.
അതേസമയം, ആനയുടെ ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്ന് കല്യാണ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറമാന്‍ ജെറി പറഞ്ഞു. വിവാഹം കഴിഞ്ഞ് അമ്പല നടയില്‍ ഫോട്ടോഷൂട്ട് ചെയ്യുമ്പോഴാണ് ആന അതുവഴി പോയത്. ഫോട്ടോഷൂട്ടിന് വേണ്ടി ആനയെ പ്രത്യേകം സെറ്റ് ചെയ്തതല്ല. ആന അവിടെ നടന്നുപോകുന്നതിനിടെ പാപ്പാനെ പിടിച്ച് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആ സമയത്ത് ആനയ്ക്ക് മുണ്ട് മാത്രമേ കിട്ടിയിരുനുള്ളൂ. അതുകൊണ്ട് പാപ്പാന്‍ താഴേക്ക് വീണ രക്ഷപ്പെടുകയായിരുന്നു. നമ്മള്‍ ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. അതുവഴി ആന സാധാരണയായി പോയി വരുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ കാര്യങ്ങള്‍ നടക്കുന്നത്.അതേസമയം, ശീവേലിക്ക് എത്തിച്ച ആനയാണ് ഇടഞ്ഞത്. ഈ മാസം പത്താം തീയതിയാണ് സംഭവം. അപകടത്തില്‍പ്പെട്ട പാപ്പാന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഈ ആന പൊതുവെ അക്രമ സ്വഭാവം കാണിക്കാത്ത ആനയാണെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. സ്ഥിരമായി ആനകള്‍ പോകുന്ന വഴിയില്‍ വച്ചാണ് ഈ നടക്കുന്ന സംഭവമുണ്ടായത്.